അമ്മതന്‍ കൈകളില്‍ തൂങ്ങിയാടി
നാണംകുണുങ്ങി ചിരിച്ചുകാട്ടി
ക്ഷേത്രാങ്കണത്തില്‍ ഞാനാദ്യമെത്തി
സരസ്വതീക്ഷേത്രമാണെന്നുചൊല്ലി
എങ്ങും അലങ്കാരവര്‍ണ്ണങ്ങളും
ഉത്സവപ്പൂരത്തിനൊപ്പമെത്തി
കൂട്ടിനായ് കൂട്ടുകാര്‍ ഏറെയുണ്ട്
ഏല്ലാം സമപ്രായമെന്നുതോന്നി
പുത്തനാം കുടകള്‍ക്കു വര്‍ണ്ണമേറെ
വേഷഭൂഷാദികള്‍ ഒന്നുപോലെ
ബാഗിലായ് പുസ്തകം ഏറെയുണ്ട്
പെന്‍സിലും റബ്ബറും കയ്യിലുണ്ട്
വികൃതികള്‍ക്കൊട്ടുമേ ക്ഷാമമില്ല
ഓടിക്കളിക്കുന്നു തകൃതിയായി
ടീച്ചറും കൂടെ കളിക്കുന്നതാണോ-
വടിയെന്തിനാണെന്നറിഞ്ഞുകൂട
കാഴ്ചകള്‍ പലതും നോക്കിനില്‍ക്കെ
എന്നെയും ക്ലാസ്സിലേക്കാക്കിവേഗം
എന്തിനായ് കുട്ടികള്‍ കരയുന്നതിങ്ങനെ
കൂടെക്കളിക്കുവാന്‍ ആരുമില്ലേ
ചുറ്റും തിരിഞ്ഞുടന്‍ നോക്കിയപ്പോള്‍
അമ്മയും എവിടെയോ, കണ്ടതില്ല
എന്തിനെന്നറിയില്ല സങ്കടം വന്നുടന്‍
ഞാനും പതുക്കെ കരച്ചിലായി.....
വിഷ്ണു മോഹന്‍
കാലടി