നിന്നെ നീയാക്കി മാറ്റിയ എന്നെനീ
കൊല്ലാതെ, കൊല്ലുന്നതെന്തിനെന്നോതുക??
പത്തുമാസം വയറ്റില്‍ ചുമന്നതും,
സ്വത്തു മൊത്തം നിനക്കായ് കുറിച്ചതും,
ഇഷ്ട്ടമായോരാ പെണ്‍കിടാവിനെത്തന്നെ നീ
കൊണ്ടുവന്നതും സ്വീകരിച്ചിന്നലെ,
കുഞ്ഞുനാളിലായ് നീ തന്ന വാക്കുകള്‍
എങ്ങുപോയെന്നു ചൊല്ലിടൂ പുത്രനേ ??
കൂലിയില്ലാതെ നോക്കുമോ പൈതലേ -
വൃദ്ധ സദനവും, നഷ്ട്ടമെന്നോര്‍ക്കു നീ
ഭിക്ഷതെണ്ടി ഞാന്‍ ജീവിച്ചതെന്കിലും
കഷ്ട്ടമെന്നു നീ, ഓര്‍ക്കേണ്ട പുത്രനേ,
നഷ്ട്ടമെന്നു ഞാന്‍ ചൊല്ലില്ല കൃഷ്ണനേ
കാത്തിടേണമെന്‍ പുത്രനെ തന്നെ നീ.....
വിഷ്ണു മോഹന്‍