ഗാന്ധിയിന്നിവിടെയില്ലറിയുവാന്‍ വേണമോ
പത്രത്തിലുപരിയായ് തെളിവൊരെണ്ണം
കത്തികള്‍ വടിവാളുചോരയില്‍ മുങ്ങുന്നു
ദിവസവും പലവിധം പലതരത്തില്‍
എന്തിനെന്നറിയാതെയെന്തുകൊണ്ടറി യാതെ -
ബന്ധങ്ങളൊന്നുപോല്‍ നോക്കിടാതെ
സത്യമെന്തറിയാതെ ധര്മമെന്തറിയാ തെ
കേവലം കാശിനായ്കൊന്നൊടുക്കി
ഉല്ലാസചിന്തയില്‍ മുഴുകിയിട്ടിന്നവന്‍
പെങ്ങളാണെന്നുപോലോര്‍ത്തതില്ല
പൊട്ടിക്കരഞ്ഞുടന്‍ തെറ്റെന്നുചൊല്ലിയാ-
മാതാവിനെക്കൂരി രുട്ടിലാക്കി
രാജ്യങ്ങള്‍ തമ്മിലായുദ്ധവും കലഹവും
ആവോളമുണ്ടിന്നു കലിയുഗത്തില്‍
പട്ടിണിപ്പാവങ്ങളേറെയാണെങ്കിലും
അഴിമതിക്കൊട്ടുമേ പുറകിലല്ല
എങ്കിലും വാഴുന്നു സിംഹാസനത്തിലായ്
നിയമങ്ങളെല്ലാം വിലയ്ക്കുവാങ്ങി
ഒരുനാളൊരിക്കല്‍ മനസ്സിലാക്കും ജനം
തിരമാലപോലെയന്നാഞ്ഞടിക്കും
അന്നവന്‍നോവിന്റെ കൈപ്പുനീര്‍ നുണയും
കാല്‍ക്കലും വീണിടും കേണുനോക്കും
മാപ്പില്ലയീവിധം മനുജനീലോകത്തി-
ലാവശ്യമില്ലെന്നു ചൊല്ലിടേണം
എന്തിനായീവിധം പോരുകള്‍ ഭൂമിയില്‍
കൊല്ലുവാന്‍ കൊല്ലിച്ചുകൈക്കലാക്കാന്‍
ഒരുമാത്രയെങ്കിലും ചിന്തിച്ചുനോക്കെടോ
പൊലിയുന്ന ജീവന്‍റെ ചെറുനൊമ്പരം
വിഷ്ണു മോഹന്‍
കാലടി
Oh… It’s been long time since your last post… Nice poem… You tried to give an outline of current world… I hope you can write more fluently… Anyway, good attempt!
ReplyDeleteഎന്തിനായീവിധം പോരുകള്‍ ഭൂമിയില്‍
ReplyDeleteകൊല്ലുവാന്‍ കൊല്ലിച്ചുകൈക്കലാക്കാന്‍
ആശയം നന്നായിട്ടുണ്ട്. രചനയും .വാക്കുകള്‍ ഒന്നുകൂടി എഡിറ്റ് ചെയ്യാമെങ്കില്‍ കൂടുതല്‍ നന്നാകും .
ആശംസകളോടെ,