Wednesday, January 5, 2011

ജീവിത യാത്ര...






കവിതകള്‍ എഴുതി ഞാന്‍ ആസ്വദിച്ചു
കവികള്‍ തന്‍ കൂട്ടത്തിലെത്തി നിന്നു
കൂട്ടുകാര്‍ കൂടുതല്‍ കൂട്ടിനെത്തി
ദിവസങ്ങളുല്ലാസഭരിതമായി 
സമയമോ മനസ്സിന്‍ പ്രവേഗമായ് പോയി 
നാളുകള്‍ വേഗത്തിലോടി നീങ്ങി
പഠനത്തെയോര്‍ക്കുവാന്‍ നേരമായീ, വരും-
കാലത്തെയാമോദ പൂര്‍ണ്ണമാക്കാന്‍  
മിഴിനീരൊലിപ്പിച്ചു നിന്നിടല്ലേ, മനം 
സന്തോഷമാക്കി നീ യാത്രചൊല്ലൂ
കണ്ടിടും ഇനിയുള്ള നാളിലായ്‌ ദേവന്‍, 
മംഗളം മംഗളം നേര്‍ന്നുവെങ്കില്‍      
അണയാത്ത ദീപമായ്‌ എന്നെ നീയോര്‍ക്കുക 
വിടപറഞ്ഞകലുവാന്‍ സമയമായി..... 
                                                               വിഷ്ണു മോഹന്‍ 

2 comments:

  1. വരികളില്‍ ആത്മാര്‍ഥത കാണാം.......അത് നല്ല എഴുത്തിന്റെ ലക്ഷണവുമാണ്.......ഇനിയുമിനിയും ഉയരട്ടെ ചിന്തകള്‍.....നല്ല ബന്ധങ്ങള്‍ ലഭിക്കട്ടെ

    ReplyDelete
  2. വിഷ്ണുവേ.....ഞാനെത്തി .
    ആവശ്യമില്ലാത്ത അക്ഷരങ്ങളെ വരിയില്‍ നിന്നും പുറത്താക്കി താളവും ലയവും പൂര്‍ണ്ണം ആക്കു
    നല്ല ഭാവന ...നല്ല ലക്‌ഷ്യം...
    തടസ്സം നില്‍ക്കുന്നതെല്ലാം തുടച്ചു മാറ്റി മുന്നേറുക..
    അനുമോദനങ്ങള്‍....

    ReplyDelete