ചന്ദ്രനെക്കണ്ടീലയോ, നീയിന്നെന്റെ
ചന്ദ്രനെക്കണ്ടീലയോ??
പൌര്‍ണമിരാവല്ലെയോ,അവനിന്നു
വട്ടത്തിലൊത്തുനില്‍പ്പൂ
വാരങ്ങള്‍ രണ്ടു തീര്‍ന്നാല്‍,ചന്ദ്രനെ -
പ്പിന്നെയും കാണാതാകും
ചന്ദ്രനെക്കണ്ടീലേലും, നീയിന്നെന്റെ
ഒമനക്കുഞ്ഞല്ലെയോ ...
സ്വപ്‌നങ്ങള്‍ കണ്ടുറങ്ങൂ, മാറിലായ്
ചേര്‍ന്നു നീ ഒന്നുറങ്ങൂ
താരട്ടുപാടിത്തരാം,കണ്ണുനീ
പൂട്ടിയുറങ്ങിടേണം
വേഗമുറങ്ങിടേണം ഇന്നുനീ
വേഗമുറങ്ങിടേണം
ജോലികള്‍ തീര്‍ത്തു ഞാനും, കൂട്ടിനായ്
ഒപ്പമുറങ്ങിടാലോ
രാരീരം രാരാരോ രാരരോ
രാരീരം രാരാരോ........
രാരീരം രാരാരോ രാരരോ
രാരീരം രാരാരോ........
വിഷ്ണു മോഹന്‍
ഒരു താരാട്ടായ് കൂടെ കൂട്ടുന്നു ഞാന്‍ ഈ കവിതയെ ...............
ReplyDelete