Monday, December 13, 2010

നന്ദിനിക്കുട്ടി





പൈതലായോര്‍ക്കുന്നു ഞാനുമിപ്പോള്‍ 
കുസൃതിയല്ലാതെ മറ്റൊന്നുമില്ല 
ഇല്ലത്ത് നൂറു പശുക്കളുണ്ട്
പശുവിനെ നോക്കുവാന്‍ മുത്തശ്ശനും
നന്ദിനിക്കുട്ടിയാം ക്ടാവൊരെണ്ണം
വികൃതികള്‍ കാട്ടുവാന്‍ കൂട്ടിനെത്തി
ആറേഴുവര്‍ഷം കഴിഞ്ഞ ഞാനും 
സിനിമയില്‍ ഭ്രാന്തനായ്‌ നിന്നകാലം 
ജയനതാ കുതിരപ്പുറത്തുവന്നു 
കുതിരയെ വാങ്ങുവാന്‍ വാശിയായി 
വാങ്ങുവാന്‍ കാശില്ലയെന്തുചെയ്യും 
എങ്കിലും വിട്ടില്ല ഞാനുമന്നു 
നന്ദിനിക്കുട്ടിയെ കുതിരയാക്കി 
സിനിമയെന്നോണം നടിച്ചു ഞാനും, 
വിശ്വംപതിച്ചു, കരച്ചിലായി 
പാടം കടന്നവള്‍ ഓടിനീങ്ങി
പാലുതന്നെന്നെ മയത്തിലാക്കി
നന്ദിനിക്കുട്ടിയെ കണ്ടതില്ല 
മുത്തശ്ശനാകെ കുഴഞ്ഞുപോയി 
നന്ദിനിക്കുട്ടിയിന്നെങ്ങുപോയി??
വീട്ടുകാരൊക്കെ തിരച്ചിലായി 
നന്ദിനിക്കുട്ടിയെ കണ്ടെടുക്കാന്‍ 
ഒടുവിലായ്‌ മുത്തശ്ശനെത്തിടുന്നു
നന്ദിനിക്കുട്ടിയും കൂടെയുണ്ട് 
വികൃതിയോടൊന്നവള്‍ എന്നെനോക്കി 
ചിരിച്ചുകൊണ്ടവളെഞാന്‍ കൂടെനിര്‍ത്തി
കൂടെക്കളിക്കാന്‍ തുടങ്ങിപിന്നേം
ഓര്‍ക്കുന്നതിന്നും മനസ്സിലായി .........
                                                                 വിഷ്ണു മോഹന്‍ 



1 comment:

  1. ഇതും നല്ല ഒരു രചന തന്നെ... പഴയ ആ ഓര്‍മ്മകള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ രസണ്ട് ല്ലേ?

    ReplyDelete