Friday, December 24, 2010

മാനത്തെ ചങ്ങായി






ചന്ദ്രനെക്കണ്ടീലയോ, നീയിന്നെന്റെ 
ചന്ദ്രനെക്കണ്ടീലയോ??
പൌര്‍ണമിരാവല്ലെയോ,അവനിന്നു 
വട്ടത്തിലൊത്തുനില്‍പ്പൂ 

വാരങ്ങള്‍ രണ്ടു തീര്‍ന്നാല്‍,ചന്ദ്രനെ -
പ്പിന്നെയും കാണാതാകും 
ചന്ദ്രനെക്കണ്ടീലേലും, നീയിന്നെന്റെ 
ഒമനക്കുഞ്ഞല്ലെയോ ...

സ്വപ്‌നങ്ങള്‍ കണ്ടുറങ്ങൂ, മാറിലായ്
ചേര്‍ന്നു നീ ഒന്നുറങ്ങൂ
താരട്ടുപാടിത്തരാം,കണ്ണുനീ 
പൂട്ടിയുറങ്ങിടേണം

വേഗമുറങ്ങിടേണം ഇന്നുനീ 
വേഗമുറങ്ങിടേണം      
ജോലികള്‍ തീര്‍ത്തു ഞാനും, കൂട്ടിനായ്‌ 
ഒപ്പമുറങ്ങിടാലോ
രാരീരം രാരാരോ രാരരോ 
രാരീരം രാരാരോ........
  
                                                      വിഷ്ണു മോഹന്‍ 



Monday, December 13, 2010

മഴത്തുള്ളികള്‍




ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ഭൂമിയെ

ചുംബനം വയ്ക്കുന്ന നേക്കിനില്‍ക്കെ
വെറുതെ ഞാന്‍ ചിന്തിച്ചു തുള്ളിയും നമ്മളും-
ഒരുപോലെ ഭൂമിയില്‍ ഒന്നുപോലെ
മേല്‍ക്കൂരതന്നിലൂടോഴുകുന്ന തുള്ളികള്‍
ഭൂമിയില്‍ ചുംബിച്ചു വീണുറങ്ങി
കര്‍മ്മമാം വിധിയിലൂടോഴുകിനമ്മള്‍
ഭൂമിയെ ചുംബിച്ചുറങ്ങിടേണ്ടേ !!!???
                                                       വിഷ്ണു മോഹന്‍ 

നന്ദിനിക്കുട്ടി





പൈതലായോര്‍ക്കുന്നു ഞാനുമിപ്പോള്‍ 
കുസൃതിയല്ലാതെ മറ്റൊന്നുമില്ല 
ഇല്ലത്ത് നൂറു പശുക്കളുണ്ട്
പശുവിനെ നോക്കുവാന്‍ മുത്തശ്ശനും
നന്ദിനിക്കുട്ടിയാം ക്ടാവൊരെണ്ണം
വികൃതികള്‍ കാട്ടുവാന്‍ കൂട്ടിനെത്തി
ആറേഴുവര്‍ഷം കഴിഞ്ഞ ഞാനും 
സിനിമയില്‍ ഭ്രാന്തനായ്‌ നിന്നകാലം 
ജയനതാ കുതിരപ്പുറത്തുവന്നു 
കുതിരയെ വാങ്ങുവാന്‍ വാശിയായി 
വാങ്ങുവാന്‍ കാശില്ലയെന്തുചെയ്യും 
എങ്കിലും വിട്ടില്ല ഞാനുമന്നു 
നന്ദിനിക്കുട്ടിയെ കുതിരയാക്കി 
സിനിമയെന്നോണം നടിച്ചു ഞാനും, 
വിശ്വംപതിച്ചു, കരച്ചിലായി 
പാടം കടന്നവള്‍ ഓടിനീങ്ങി
പാലുതന്നെന്നെ മയത്തിലാക്കി
നന്ദിനിക്കുട്ടിയെ കണ്ടതില്ല 
മുത്തശ്ശനാകെ കുഴഞ്ഞുപോയി 
നന്ദിനിക്കുട്ടിയിന്നെങ്ങുപോയി??
വീട്ടുകാരൊക്കെ തിരച്ചിലായി 
നന്ദിനിക്കുട്ടിയെ കണ്ടെടുക്കാന്‍ 
ഒടുവിലായ്‌ മുത്തശ്ശനെത്തിടുന്നു
നന്ദിനിക്കുട്ടിയും കൂടെയുണ്ട് 
വികൃതിയോടൊന്നവള്‍ എന്നെനോക്കി 
ചിരിച്ചുകൊണ്ടവളെഞാന്‍ കൂടെനിര്‍ത്തി
കൂടെക്കളിക്കാന്‍ തുടങ്ങിപിന്നേം
ഓര്‍ക്കുന്നതിന്നും മനസ്സിലായി .........
                                                                 വിഷ്ണു മോഹന്‍